മുലയൂട്ടിയാല്‍ തടി കുറയുമോ ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ
പ്രസവശേഷം മിക്ക സ്ത്രീകളും തടി കൂടുകയാണ് ചെയ്യുക. കുഞ്ഞിനെ മുലയൂട്ടുന്നതു കൊണ്ടുതന്നെ അമ്മമാര്‍ക്ക് ഭക്ഷണത്തില്‍ ഡയറ്റ് എടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കുഞ്ഞിനെ മുലയൂട്ടുന്നത് തന്നെയാണ്. ശരീരത്തിലെ 500 കലോറി വരെ കത്തിച്ചുകളാന്‍ മുലയൂട്ടലിന് കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
കുഞ്ഞിനെ മുലയൂട്ടുന്നത് കൊണ്ട് ഡയറ്റെടുക്കുന്നത് ബുദ്ധിയായിരിക്കില്ല. കുഞ്ഞിന്റെ ആരോഗ്യത്തെ ഇത് ബാധിക്കും. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കൊഴുപ്പൊഴിവാക്കി പോഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, മീന്‍, കൊഴുപ്പു കുറഞ്ഞ ഇറച്ചി-പാലുല്‍പന്നങ്ങള്‍ എന്നിവ കഴിയ്ക്കാം വ്യായാമവും പ്രസവശേഷം അത്യാവശ്യമാണ്. അതിന് ജിമ്മില്‍ തന്നെ പോകണമെന്നില്ല. നടക്കുന്നത് നല്ലൊരു വ്യായാമമാണ്. വീട്ടില്‍തന്നെ ചെയ്യാവുന്ന ജോലികള്‍ ചെയ്യാം.
സിസേറിയന്‍ കഴിഞ്ഞവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ കഠിനവ്യായാമങ്ങള്‍ ചെയ്യാവൂ. പ്രസവം കഴിഞ്ഞവര്‍ ധാരാളം വെള്ളവും കുടിയ്ക്കണം. ഇത് കൊഴുപ്പു നീങ്ങുവാനും മുലപ്പാല്‍ ഉല്‍പാദനത്തിനും സഹായിക്കുന്നതാണ്. അതേസമയം സ്തനാര്‍ബുദവും ഗര്‍ഭാശയത്തിലെ അര്‍ബുദവും ചെറുക്കുമെന്നതാണ് മുലയൂട്ടലിന്റെ പ്രധാന ഗുണമായി കണ്ടെത്തിയിട്ടുള്ളത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും മുലയൂട്ടുന്നവര്‍ക്കേ ഈ ആനുകൂല്യം പ്രതീക്ഷിക്കേണ്ടതുള്ളൂ. മധ്യവയസ്സിലും വാര്‍ധക്യത്തിലും ഉണ്ടായേക്കാവുന്ന അസ്ഥികളുടെ ബലക്ഷയം ചെറുക്കാനും മുലയൂട്ടല്‍ സഹായിക്കും.